17 ലിറ്റർ മാഹി വിദേശ മദ്യവുമായി പള്ളിക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി
കൊയിലാണ്ടി: മാഹിയിൽ നിന്ന് കടത്തികൊണ്ടുവന്ന 17 ലിറ്റർ മാഹി വിദേശ മദ്യവുമായി പള്ളിക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. പള്ളിക്കര രാരാരിത്താഴ വീട്ടിൽ ടി.എം. രവിയെയാണ് കൊയിലാണ്ടി റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എൻ. കെ. വിനോദൻ്റെ നേതൃത്വത്തി ലുള്ള എക്സൈസ് സംഘം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി കോഴിക്കോട് ഐ.ബി. പ്രിവന്റീവ് ഓഫീസർ ആർ.എൻ. സുശാന്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
.

.
കീഴൂർ പള്ളിക്കര മമതാമുക്ക് – മുത്താറ്റിൽ താഴെ റോഡിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പരശോധനയിൽ പ്രിവന്റീവ് ഓഫീസർ ജി.ആർ. രാഗേഷ് ബാബു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എ.കെ. ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ അഖില, പി.ഒ. ഗ്രേഡ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.



