KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയിൽ മണ്ണിടിച്ചിൽ; കോടഞ്ചേരി ഈരൂട് റോഡിൽ ഗതാഗത തടസം

.

കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസപ്പെട്ടു. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്. ഗണപതി പ്ലാക്കൽ ടോമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം.

 

മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസര പ്രദേശങ്ങളിലോ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.

 

Share news
error: Content is protected !!