KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ആവളയിൽ അപൂർവ്വ ഇനം തവളയെ കണ്ടെത്തി

ആവള: വളരെ അപൂർവ ഇനത്തിൽപ്പെട്ട തവളയെ കണ്ടെത്തി. കോഴിക്കോട് ആവളയിലെ ടി കെ ആവളയുടെ വീട്ടിലാണ്. അപൂർവ ഇനത്തിൽപ്പെട്ട തവളയെ കണ്ടെത്തിയത്. മാവിന്റെ ഇലയുടെ മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ് തവളയെ കണ്ടെത്തിയത്. സംഭവം നാട്ടുകാരിലും കൗതുകവും ഉണർത്തി. ഈ അപൂർവ്വ ജീവിയെ കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്.
.
.
മലബാർ ഗ്ലൈഡിംഗ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരിനം തവളയാണെന്നാണ് മേഖലിയിലെ വിദഗ്ദർ പറയുന്നത്. പശ്ചിമഘട്ടത്തിലാണ് ഈ തവളയെ സാധാരണ കാണാറുള്ളത്. വളരെ അപൂർവമായി മാത്രമേ നാട്ടിൽ ഈ തവളയെ കാണാറുള്ളൂ. ഇലകളിൽ ഒട്ടിപ്പിടിച്ച് ഇരിക്കാനും ഒരു മരത്തിൽ നിന്നു മറ്റൊന്നിലേക്ക് തെന്നി പറക്കാനും ഇവർക്കു പ്രത്യേക കഴിവുണ്ട്.
Share news
error: Content is protected !!