സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
.
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (81) അന്തരിച്ചു. വാർദ്ധ്യകസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ രാവിലെ 10 മണിക്കാണ് മയ്യിത്ത് നിസ്കാരം. മലപ്പുറം തിരൂർക്കാട്ടെ വീട്ടിൽ എത്തിക്കുന്ന ഭൗതികദേഹം പിന്നീട് തിരൂർക്കാട് അൻവാറുൽ ഇസ്ലാമിൽ പൊതുദർശനത്തിനായി എത്തിക്കും.

തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി മാടമ്പിയുടെയും മകനായി 1945ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കും മുറിയിലാണ് ആലിക്കുട്ടി മുസ്ലിയാരുടെ ജനനം. പിതാമഹനായ കുന്നത്ത് ആലി ഹാജിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. 1952-ൽ ദർസീ രംഗത്തേക്ക് കടന്നു. ഇരുമ്പുഴി തെക്കുംമുറി ജുമാമസ്ജിദിൽ പെരിന്തൽമണ്ണ സൈതാലി മുസ്ലിയാർ, പുത്തനങ്ങാടി ജുമാമസ്ജിദിൽ വളപുരം കെ ടി മുഹമ്മദ് മുസ്ലിയാർ, അരിപ്ര ജുമാമസ്ജിദിൽ അബ്ദുൽ ഖാദിർ എന്ന കായി മുസ്ലിയാർ, പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ പെരിമ്പലം ബാപ്പുട്ടി മുസ്ലിയാർ എന്നിവർക്കു കീഴിലായിരുന്നു ദർസ് പഠനം,




