KOYILANDY DIARY.COM

The Perfect News Portal

മൂന്ന്‌ കോടിയ്ക്ക്‌ മന്ത്രിസ്ഥാനം: എലത്തൂർ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ 3 പേർ പിടിയിൽ

.

കോഴിക്കോട്: മൂന്ന്‌ കോടിയ്ക്ക്‌ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന്‌ പണം തട്ടാൻ ശ്രമിച്ച കേസിൽ 3 പേർ പിടിയിൽ. ദില്ലി സ്വദേശികളാണ്‌ പിടിയിലായത്‌. ദില്ലിയിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളുടെ പേര് വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഡിസിപി പദംസിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ പ്രതികളുമായി കോഴിക്കോട്ടേക്ക് തിരിയ്ക്കും.

Share news
error: Content is protected !!