KOYILANDY DIARY.COM

The Perfect News Portal

നീറ്റ് പരീക്ഷ ക്രമക്കേട്: ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചും പൊതുയോഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ബിജീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. ബിജോയ് സ്വാഗതവും ബ്ലോക്ക് ട്രഷറർ റിബിൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!