കൊയിലാണ്ടിയിൽ കോണ്‍ഗ്രസ് പൊതുയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തി
.
കൊയിലാണ്ടി: നീറ്റ് പരീക്ഷ അട്ടിമറിക്കെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ നടന്ന നരനായാട്ടിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തി. മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ അധ്യക്ഷത വഹിച്ചു. DCC ജന സെകട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് മുഖ്യ പ്രഭാഷണം നടത്തി.
.

.
അഡ്വ. സതീഷ് കുമാർ എം., വി.ടി. സുരേന്ദ്രൻ, ചെറുവക്കാട് രാമൻ, ശ്രീജ റാണി, അഡ്വ: പി.ടി. ഉമേന്ദ്രൻ, മനോജ് പറ്റുവളപ്പിൽ, രമ്യ മനോജ്, വിനോദ് കുമാർ കെ.പി, എം.കെ. സയീഷ്, എം.എം. ശ്രീധരൻ, വി.കെ. സുധാകരൻ, നിഷ പയറ്റുവളപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.



