യുഡിഎഫ് പ്രതിഷേധ റാലി സംഘടിപ്പിച്ചു
.
ചെങ്ങോട്ടുകാവ്: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ പോലീസിന്റെ കിരാതമായ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലി കെപിസിസി മെമ്പർ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹംസ ഹാദിയ അധ്യക്ഷനായി.
.

.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഭാസ്കരൻ കെ എൻ. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി പി പ്രമോദ്. സിപി ആലി, ഗോപിനാഥ് സി, ഷാനി പി വി, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് എ എം ദേവി, കെ വി നിഖിൽ എന്നിവർ സംസാരിച്ചു. യുഡിഎഫ് കൺവീനർ യു വി മനോജ് സ്വാഗതവും സാദിഖ് ടിവി നന്ദിയും പറഞ്ഞു. അരങ്ങാടത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ചെങ്ങോട്ടുകാവിൽ സമാപിച്ചു. സഹദേവൻ കെ, കൂമുള്ളി കരുണാകരൻ, തസ്ലീനാ നാസർ, ശ്രീജ ടീച്ചർ, ബബിന, സുചിത്ര, ലത്തീഫ് കവലാട്, മിഥുൻ ഉണ്ണിക്കുട്ടൻ എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.



