കോഴിക്കോട് തൂഫാന്‍ പെട്രോളിങ്ങ് സംഘത്തെ കണ്ട് ഓടിയ യുവാവ് കിണറ്റില്‍ വീണു
.
കോഴിക്കോട്: പൊലീസിനെ കണ്ട് ഓടിയ യുവാവ് കിണറ്റില്‍ വീണു. കോഴിക്കോട് പതിമംഗലം ആമ്പ്രമ്മലില്‍ സ്വദേശി ആഷിക് ആണ് കിണറ്റില്‍ വീണത്. സംഭവസ്ഥലത്ത് ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി യുവാവിനെ രക്ഷപ്പെടുത്തിയിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന്റെ ആരോഗ്യനില തൃപ്തകരമാണെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറഞ്ഞത്. ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പെട്രോളിങ്ങിനിടെയാണ് സംഭവം ഉണ്ടായത്. പൊലീസിനെ കണ്ട് ഭയന്ന യുവാവ് ഓടി കിണറ്റില്‍ വീഴുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.




