സംസ്ഥാന ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിൽ 11 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു
കൊയിലാണ്ടി: UDF സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തില്‍ 11 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ പ്രഖാപിച്ചതായി എംഎൽഎ കെ. പ്രവീൺ കുമാർ പറഞ്ഞു. 13 ഓളം പ്രധാന പ്രവൃത്തികൾക്കായാണ് തുക പ്രഖ്യാപിച്ചത്.
പ്രഖ്യാപനങ്ങൾ;
- മൂടാടി കെൽട്രോൺ ലൈറ്റിങ് ഡിവിഷൻ യൂണിറ്റിൻ്റെ വികസനത്തിനായി ഒരു കോടി രൂപ.
- പൊയിൽക്കാവ് കുളത്തിനും കാവ് സംരക്ഷണത്തിനുമായി 80 ലക്ഷം രൂപ.
- പൊയിൽക്കാവ് ക്ഷേത്രകുള നവീകരണം കാവ് സംരക്ഷണം എന്നിവയ്ക്ക് ഒരു കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചത്.
- കൊയിലാണ്ടി താലൂക്ക് ആശുപത്രി വികസനത്തിന് 40 ലക്ഷം അനുവദിച്ചു.
- പയ്യോളി ഫിഷിംഗ് ഹാർബർ ഒരു കോടി 50 ലക്ഷം അനുവദിച്ചു.
- തിക്കോടി പഞ്ചായത്ത് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം സ്പോട്സ് കോപ്ലക്സ്നി ർമ്മാണത്തിന് ഒരു കോടി വകയിരുത്തി.
- കൊയിലാണ്ടി ഫിഷിംഗ് ഹാർബർ മറൈൻ പോളിടെക്നിക്ക് ഒരു കോടി അനുവദിച്ചു.
- തിരുവങ്ങൂർ ഐ. ടി പാർക്ക് 20 ലക്ഷം,
- കൊയിലാണ്ടി ഹാർബർ മറൈൻ ആബുലൻസ് റെസ്കൂ ബോട്ടുകൾ ഒരു കോടി.
- കൊയിലാണ്ടി വെറ്റിനറി സർവകലാശാല ഒരു കോടി
- പയ്യോളി കുഞ്ഞാലി മരക്കാർ മറൈൻ മൂസിയം ഒരു കോടി,
- പയ്യോളി പോളിടെക്ക്നിക്ക് ഒരു കോടി,
- പൂക്കാട് കാപ്പാട് റോഡ് ഒരു കോടി എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.



