KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് തുവ്വപ്പാറ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്

.

കൊയിലാണ്ടി: കാപ്പാട് തുവ്വപ്പാറ ക്ഷേത്രത്തിനുസമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

തുവ്വപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന KL 57 M 0139 നമ്പറിലുള്ള ‘ഷൈഖ’ സ്വകാര്യ ബസും KL 56 N 9143 നമ്പറിലുള്ള സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന്റെ മുൻഭാഗത്തിനടിയിലേക്ക് കയറി പൂർണമായും തകർന്നു.

Advertisements
Share news
error: Content is protected !!