KOYILANDY DIARY.COM

The Perfect News Portal

വയോജന പീഡന വിരുദ്ധ ദിനാചരണം നടത്തി

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന് ലോക വയോജന പീഡന വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ദിനാചരണം നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു. സോഷ്യൽ ജസ്റ്റിസ് വകുപ്പ് റിട്ട്. അസി. ഡയറക്ടർ അഷറഫ് കാവിൽ, അഭിഭാഷകൻ അരുൺ കൃഷ്ണ എന്നിവർ വയോജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.
.
.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരക്കണ്ടി, എ. സുധാകരൻ, എം. ദൃശ്യ, കെ.എം. നജീബ്, കൗൺസിലർമാരായ സി. കെ. ജയദേവൻ, വി. രമേശൻ, കെ വി സുരേഷ്, പി.കെ. ഷൈജു, ദിനേശൻ, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ ടി.കെ. റുഫീല എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!