KOYILANDY DIARY.COM

The Perfect News Portal

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ വിദേശ മദ്യം പിടികൂടി

.
തിരുവങ്ങൂരിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ അത്തോളി സ്വദേശി കൊങ്ങന്നൂർ രാഘവൻ്റെ മകൻ ജിതേഷ് (43) നെ യും മദ്യം കടത്താൻ ഉപയോഗിച്ച KL II BP 7064 Access സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജീവൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ 6.30നാണ് സംഭവം.
.
 .
പ്രതിക്കെതിരെ അബ്ക്കാരി ആക്ട് പ്രകാരം C R No 74/2026 ആയി രജിസ്റ്റർ ചെയ്തു. 64 ഓളം കുപ്പികൾ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം ഉണ്ടായിരുന്നത്. കൊയിലാണ്ടി റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സമേഷ്. കെ യുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, ഷംസുദ്ധീൻ, സോനേഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് സന്തോഷ് കുമാർ, IB പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് പ്രബീഷ് എന്നിവർ ഉണ്ടായിരുന്നു.
Share news
error: Content is protected !!