KOYILANDY DIARY.COM

The Perfect News Portal

പ്രൈവറ്റ് ബാങ്കുകൾ ജനവിശ്വാസം കാത്തുസൂക്ഷിക്കുന്നു: എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ

.
കൊയിലാണ്ടി: കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ (എകെപിബിഎ) കൊയിലാണ്ടി താലൂക്ക് സമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബാങ്കുകൾ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് സുതാര്യമായും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണെന്ന് കെ. പ്രവീൺകുമാർ പറഞ്ഞു.
താലൂക്ക് പ്രസിഡണ്ട് പി.കെ. അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എ.പി. കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയിൽ 25 വർഷം പൂർത്തിയാക്കിയ 25-ഓളം അംഗങ്ങളെ ആദരിച്ചു.
വി.ജി. മോഹൻ കുമാർ, പി.കെ. സുനിൽ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. നവജിത് കുമാർ, ശ്രീലത സുനിൽ കുമാർ, കെ.പി. രാജേഷ്, പി.വി. സുകു, സോമൻ, ബെന്നി, അരങ്ങിൽ ഗിരീഷ് കുമാർ, എ.ടി.കെ. സജീവൻ, മാത്യു ചെമ്പോട്ടിക്കൽ, കെ. രതീഷ് ബാബു, മനോജ് വടകര എന്നിവർ സംസാരിച്ചു. ബാങ്കിംഗ് മേഖലയിലെ സമകാലിക വിഷയങ്ങൾ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, അംഗക്ഷേമ പദ്ധതികൾ എന്നിവ സമ്മേളനത്തിൽ ചർച്ചയായി. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന കുടുംബ സംഗമവും അനുമോദന ചടങ്ങുകളും പരിപാടിക്ക് മാറ്റുകൂട്ടി.
Share news
error: Content is protected !!