സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു
.
കൊയിലാണ്ടി: സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. 38 വർഷത്തെ സേവനത്തിൽ നിന്നും ഏക്കാട്ടൂർ അംഗൻവാടിയിൽ നിന്ന് വിരമിച്ച കെ എം സൗമിനി ടീച്ചർക്കുള്ള യാത്രയയപ്പും, പ്രദേശത്ത് നിന്ന് SSLC,+2, LSS, USS പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഗ്രാൻമ ഏക്കാട്ടൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രമണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി. കെ ബിനീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ നിരവധി സാമൂഹ്യ പ്രവർത്തകർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ടി. കെ സന്തോഷ് കുമാർ സ്വാഗതവും ടി എം സജീഷ് നന്ദിയും പറഞ്ഞു.



