KOYILANDY DIARY.COM

The Perfect News Portal

പന്തീരാങ്കാവില്‍ ബാറില്‍ തര്‍ക്കം; യുവാവിനെ കത്തികൊണ്ട് കുത്തി സെക്യൂരിറ്റി ജീവനക്കാരന്‍

.

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാറില്‍ യുവാവിനെ കത്തികൊണ്ട് കുത്തി സെക്യൂരിറ്റി ജീവനക്കാരന്‍. പന്തീരാങ്കാവ് സ്വദേശി ആദര്‍ശിന് പരിക്കേറ്റു. മദ്യപിക്കാന്‍ എത്തിയപ്പോള്‍ ഇയാള്‍ ബാറിലെ ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തര്‍ക്കം മുറുകിയതോടെ ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയായിരുന്നു. ആദര്‍ശിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Share news
error: Content is protected !!