KOYILANDY DIARY.COM

The Perfect News Portal

വയനാട് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

.

വയനാട് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. പുളിമൂട് കുന്ന് ഉന്നതിയിലെ രാജു (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ്‌ കാട്ടാന ആക്രമിച്ചത്‌. ഗുരുതര പരിക്കേറ്റ്‌ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു പകൽ രണ്ടോടെയാണ്‌ മരിച്ചത്‌.

 

യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാമത്തെ മനുഷ്യനാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നത്. ജനവാസ കേന്ദ്രത്തിൽ എത്തിയാണ് കാട്ടാന ഒരു ജീവൻ കൂടി എടുത്തത്. കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. സൂര്യനെല്ലി സ്വദേശിനി മാരിയമ്മാൾ (36) ആണ് മരിച്ചത്.

Advertisements

 

Share news
error: Content is protected !!