KOYILANDY DIARY.COM

The Perfect News Portal

ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

.

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റിൻറെ വേഗത പലയിടങ്ങളിലും കൂടി നിൽക്കുന്ന സാഹചര്യവും ഉണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള വിലക്കും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വലിയ രീതിയിൽ മഴ ലഭിച്ചിരുന്നു.

Share news
error: Content is protected !!