അരുൺ ലൈബ്രറി ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസിക മഷിത്തണ്ട് മാഗസിൻ പ്രകാശനം ചെയ്തു
.
ചെങ്ങോട്ടുകാവ്: വർണക്കൂടാരം വായന കളരിയുടെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറി ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസിക മഷിത്തണ്ട് മാഗസിൻ കമ്മിറ്റി കൺവീനർ അഷ് വിൻ എസ് ആർ, ലൈബ്രറിപ്രസിഡൻ്റ് എൻ.എം നാരായണൻ എന്നിവർ ചേർന്ന് വിജയൻ നായർ വിഹായസ്സിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ. എൻ. രാമചന്ദ്രൻ, കെ.പി.അരുൺ എന്നിവർ സംസാരിച്ചു.



