KOYILANDY DIARY.COM

The Perfect News Portal

താമരശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു

.

താമരശ്ശേരി ചുരം ഒൻപതാം വളവിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു. കൽപ്പറ്റ സ്വദേശി ആസാദ് (28) നാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്. റോഡിൻ്റെ മറുവശത്തേക്ക് പോകാൻ ശ്രമിച്ച പാമ്പ് റോഡിനു നടുവിൽ നിന്നും മാറാതെ കിടന്നതിനാൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഈ അവസരത്തിൽ പാമ്പിനെ മാറ്റുന്നതിനായി ശ്രമിച്ച സമയത്താണ് കടിയേറ്റത്.

 

പാമ്പിനെ മാറ്റുന്നതിനായി പാമ്പിൻ്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്ത് കടിയേൽക്കുകയായിരുന്നു. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി. 

Share news
error: Content is protected !!