പരിസ്ഥിതി ദിനം: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു
.
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി പരിസരത്ത് വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. ഗ്രാമപഞ്ചായത്ത് അംഗം എം. ശശികുമാർ ആദ്യ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, കെ എൻ രാമചന്ദ്രൻ, പി രാജൻ, കെ. എൻ. രാജൻ എന്നിവർ നേതൃത്വം നൽകി.



