കെ ശങ്കരൻ മാസ്റ്റർ മാതൃക സോഷ്യലിസ്റ്റ്: എം കെ ഭാസ്കരൻ
.
ചേമഞ്ചേരി: ജീവിതത്തിലുടനീളം സോഷ്യലിസ്റ്റായി പ്രവർത്തിച്ച കെ ശങ്കരൻ മാസ്റ്ററുടെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഈ നാടിനും കനത്ത നഷ്ടമാണെന്ന് RJD ജില്ലാ അധ്യക്ഷൻ എം കെ ഭാസ്കരൻ അഭിപ്രായപ്പെട്ടു. RJD ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശങ്കരൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലിം മടവൂർ അനുസ്മരണ ഭാഷണം നടത്തി.

RJD ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ബാബു കൂളൂർ അധ്യക്ഷത വഹിച്ചു. കെ പ്രദീപൻ മാസ്റ്റർ, RJD സംസ്ഥാന കമ്മിറ്റി അംഗം എം പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ്, വാർഡ് മെമ്പർ ഗീത കുറ്റിച്ചണ്ടി, ജി എസ് അവിനാഷ്, വി വി മോഹനൻ, സർജാസ്, വി.കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.




