പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റി വിദ്യാർത്ഥികൾ വൃക്ഷതൈകൾ നട്ടു
.
കൊയിലണ്ടി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റി വിദ്യാർത്ഥികൾ വൃക്ഷതൈകൾ നട്ടു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ സ്റ്റേഷൻ മാസ്റ്റർ റൂബിൻ, സായിപ്രസാദ്, രാംജിത്ത്, ഷാരോൻ എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സോണി പരിസ്ഥിതി ദിനത്തെയും പ്രകൃതി സംരക്ഷണത്തെ കുറിച്ചും സംസാരിച്ചു വിദ്യാർത്ഥികളായ ഭദ്ര, ശീതൾ, ജയ്‌വീർ അമർനാഥ് നരേന്ദ്രൻ, റിതു ദേവ്, ദേവസൂര്യ എിവർക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.




