പുളിയഞ്ചേരി യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി. സ്കൂളിൽ പുതുവത്സര അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങ് കൗൺസിലർ വലിയാട്ടിൽ രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പ്രഭീഷ് കണാരൻകണ്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷംന ശ്യാംനിവാസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരൻ മോഹനൻ നടുവത്തൂർ മുഖ്യാതിഥിയായി.
.

.
മുൻ വാർഡ് കൗൺസിലർ ഷൈലജ ടി.പി. വിദ്യാർത്ഥികൾക്ക് പാഠപുസ്തക വിതരണം നിർവഹിച്ചു. ഒന്നാം ക്ലാസിലെയും പ്രീ-പ്രൈമറി വിഭാഗത്തിലെയും വിദ്യാർത്ഥികളെ റോസാപ്പൂക്കൾ നൽകിയാണ് സ്കൂൾ കുടുംബം സ്വീകരിച്ചത്. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്ത് ഹൃദ്യമായ വരവേൽപ്പും ഒരുക്കി.
.

.
അഖിൽ പി.സി., കെ.പി. റീജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തവും സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.
പുതിയ അധ്യയന വർഷം വിദ്യാർത്ഥികൾക്ക് അറിവിന്റെയും നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും വർഷമാകട്ടെയെന്ന് ചടങ്ങിൽ ആശംസിച്ചു.



