KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് റമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ. ദിനേശൻ പുളിങ്കുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒരു വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനും പ്രകാശനം ചെയ്തു. പുതുതായി അമ്പതിൽ പരം കുട്ടികൾ പ്രവേശനം നേടി. DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നവാഗതർക്ക് പഠനോപകരണ കിറ്റ് നൽകി. സ്കൂളിൽ ഓണപ്പൂക്കളമൊരുക്കാൻ കൃഷിഭവനുമായി ചേർന്ന് ചെണ്ടുമല്ലിത്തോട്ടം ആരംഭിച്ചു.
.
.
പ്രവേശനോത്സവ ദിനത്തിൽ പഴയ കാല മിഠായികളുടെ സ്റ്റാൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും പുതിയ അനുഭവമായി.  കുട്ടികൾക്കുള്ള സമ്മാനം ഉഷശ്രീ ടീച്ചർ ഏറ്റുവാങ്ങി. ആരോഗ്യ വകുപ്പിന്റെ സന്ദേശം നിഷിധ ടീച്ചർ വായിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ രാജഗോപാലൻ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർമാരായ അബ്ദുൾ ഖാദർ, രമേശൻ Ak എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ഷിജു TP, SSG അംഗങ്ങളായ സുധാകരൻ മാസ്റ്റർ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുൻ അധ്യാപകരായ പൊന്നന്മ, ഇന്ദിര ck, സിറാജ് ഇയ്യഞ്ചേരി, ജിഷ P എന്നിവരും സംസാരിച്ചു. ബിൻസി ബാലൻ നന്ദി പറഞ്ഞു.
Share news
error: Content is protected !!