KOYILANDY DIARY.COM

The Perfect News Portal

സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ; ‘അച്ചാമാസി’ലെ രത്നമ്മ വിടപറഞ്ഞു

.

കൊല്ലം: ‘അച്ചാമാസ്’ എന്ന പേരിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ വൈറലായ ദമ്പതിമാരിലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്. ഇരുവരും ചേർന്ന് ‘അച്ചാമാസ്’എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരുന്ന വീഡിയോകൾ വൈറലായിരുന്നു.

 

ഇരുവരുടെയും മകൻ രാജീവിന്റെ മക്കളായ അമൽ രാജും അഖിൽ രാജുമാണ് അക്കൗണ്ടുകൾ കെെകാര്യം ചെയ്തിരുന്നത്. പ്രായത്തെ മറികടന്ന് ഇവർ പങ്കുവെയ്ക്കുന്ന റീൽ വീഡിയോകൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ച് വീഡിയോകള്‍ ചെയ്തിരുന്നില്ല.

 

Share news
error: Content is protected !!