KOYILANDY DIARY.COM

The Perfect News Portal

പത്താംക്ലാസ് പാസായവർക്ക് ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ജോലി നേടാൻ അവസരം

.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രവർത്തിക്കുന്ന പ്രധാന ഏജൻസി കൂടിയാണ് ഇത്. 899 ഒഴിവുകളാണുള്ളത്. എസ്എസ്എൽസി, ഹയർ സെക്കൻഡറി, ഐടിഐ യോഗ്യതയുള്ളവർക്കെല്ലാം അവസരമുണ്ട്. അപേക്ഷകൾ തപാൽ മാർഗം ജൂലൈ നാലിനകം ലഭിക്കുന്ന വിധത്തിൽ അയക്കണം.

സ്റ്റോർ കീപ്പർ ടെക്നിക്കൽ (300 ഒഴിവുകൾ)

10+2 പാറ്റേണിൽ ജയിച്ച് വെഹിക്കിൾ/ എൻജിനിയറിങ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിൽ അറിവും ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റോർ മെൻ ടെക്നിക്കൽ കോഴ്‌സ് പാസ്സായി മൂന്ന് വർഷത്തെ പരിചയവുണ്ടെങ്കിൽ അഭികാമ്യം.

Advertisements

ഓപ്പറേറ്റർ കമ്മ്യൂണിക്കേഷൻ (261)

പത്താംക്ലാസിനുശേഷം വയർലെസ് ഓപ്പറേറ്റർ/ റേഡിയോ മെക്കാനിക്ക് ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം ഉള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.

ഓപ്പറേറ്റർ എക്​സവേറ്ററിങ് മെഷിനറി (207)

പത്താംക്ലാസും ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസത്തെ പരിചയവും വേണം. ഓപ്പറേറ്റർ എക്​സവേറ്ററിങ് മെഷിനറി/ തത്തുല്യം കോഴ്സ് പാസായവർക്ക് അർഹതയുണ്ട്.

18 നും 27 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സ് ഇളവുണ്ട്. അഗ്നിവീർ ആയി സേവനം നടത്തിയവർക്ക് 3 വർഷത്തെയും അഗ്നിപഥ് സ്കീം ആദ്യ ബാച്ചിലുണ്ടായിരുന്നവർക്ക് 5 വർഷത്തെയും ആനുകൂല്യം ലഭിക്കും.

 

50 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല. അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയത് എ 4 സൈസിൽ 75 ജിഎസ്എം പേപ്പറിൽ തയാറാക്കേണ്ടത്. ഇത് ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിൽ പ്രിന്റ്/ ടൈപ്പ് ചെയ്തതായിരിക്കണം. അപേക്ഷ അയക്കേണ്ട തപാൽ വിലാസം. GREF Centre, Dighi Camp, Pune 411015. വിവരങ്ങൾക്ക്: www.bro.gov.in

Share news
error: Content is protected !!