KOYILANDY DIARY.COM

The Perfect News Portal

അങ്കണവാടി പ്രവേശനോത്സവം നടത്തി 

.
കൊയിലാണ്ടി നഗരസഭ ചെമ്പ്രമുക്ക് അങ്കണവാടിയിൽ വെച്ച് നഗരസഭാതല അങ്കണവാടി പ്രവേശനോത്സവ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ യു. കെ.  ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സി. ടി ബിന്ദു അധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസർ അനുരാധ ടി.എം മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, രാജി ടീച്ചർ, ഗിരീഷ് താഴത്തയിൽ, അഞ്ജുഷ ടീച്ചർ, ഐസിഡിഎസ് സൂപ്പർവൈസർ അനുഷ കെ. കെ എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർമാരായ മോനിഷ എം, റുഫീല കെ. ടി എന്നിവർ പങ്കെടുത്തു. അശോകൻ മരളൂർ സ്വാഗതവും അങ്കണവാടി ടീച്ചർ ബിന്ദു നന്ദിയും പറഞ്ഞു. 
Share news
error: Content is protected !!