കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ പുറത്തേക്ക് ഒഴുകിയത് ഭീതിപരത്തി
.
.

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ പുറത്തേക്ക് ഒഴുകിയത് ഭീതിപരത്തി. ജയേഷ് പെട്രോൾ പമ്പിലാണ് സംഭവം. ടാങ്കറിൽ നിന്നും പെട്രോൾ പമ്പിലെ ടാങ്കിലേക്ക് ഫില്ല് ചെയ്യുമ്പോൾ ഓവർ ഫ്ലോ ആയതാണ് സംഭവത്തിനു കാരണം. ഉടൻ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേന കുതിച്ചെത്തി വെള്ളത്തിൽ ലോഷൻ ചേർത്തും, സേ സോപ്പുപൊടി ചേർത്തു. വെള്ളം പമ്പ് ചെയ്തു നീക്കുകയായിരുന്നു. വൻ അപകടമാണ് ഇതോടെ ഒഴിവായത്. ഇതോടം കുറച്ച് സമയം ദേശീയപാതവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Advertisements




