KOYILANDY DIARY.COM

The Perfect News Portal

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി; യുവാവ് പിടിയിൽ

.

തിരുവനന്തപുരം: വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂർ പുല്ലുവേറ്റി സ്വദേശി അജിനെ (29) യാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടുപറമ്പിൽ നിന്ന് വിവിധ വലിപ്പത്തിലുള്ള എട്ടോളം കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി.

 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കൃഷി പുറത്തുകൊണ്ടുവന്നത്. വീടിന് ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ അതീവ ശ്രദ്ധയോടെയാണ് ചെടികൾ പരിപാലിച്ചിരുന്നത്. പിടിയിലായ അജിൻ മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് ഇവ വളർത്തിയതെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

Share news
error: Content is protected !!