കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം മെയ് 31ന്
.
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം മെയ് 31 ഞായറാഴ്ച നടത്തും. ക്ഷേത്രം തന്ത്രി സുബ്രമണ്ണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സമുചിതമായി ആചരിക്കുകയാണ്. കാലത്ത് ഗണപതി ഹോമം, മറ്റു ശുദ്ധി ക്രിയകൾ, കലശ പൂജ കണ്ടത്താർ ദേവനു എണ്ണയാടൽ, വൈകുന്നേരം ദീപാരാധന, അത്താഴ പൂജ,
എണ്ണയാടൽ, ഗുരുതി, മറ്റു വഴിപാടുകൾ എന്നിവ ഉണ്ടാകും. മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.



