KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര യുപി സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

.

നമ്പ്രത്ത്കര: നമ്പ്രത്ത്കര യുപി സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. നിസ്വന (ഗിഫ്റ്റഡ്), ജോഷിക,ദേവബാല, ദേവതീർത്ഥ, മുഹമ്മദ് ഫാദിൽ എന്നിവർ യു പി വിഭാഗത്തിലും, അയാനി, പാർവണ, മുഹമ്മദ് നെഹ്യാൻ, ചിന്മയ, നാഫിയ നൗഫൽ എന്നിവർ എൽ പി വിഭാഗത്തിലും സ്കോളർഷിപ്പിന് അർഹത നേടി.

 

കീഴരിയൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സി എം കിഡ്സ് സ്കോളർഷിപ്പുകൾ നേടിയത് നമ്പ്രത്ത്കര യു.പി സ്കൂളിലാണ്. പ്രധാനാധ്യാപിക സുഗന്ധി ടി പി, സിന്ധു കെ കെ, ഗോപീഷ് ജി. എസ്, ലതീഷ് നമ്പ്രത്ത്കര, നൗഫൽ പെരുവട്ടൂർ, വിവേക് വി, ജിതിൻ സി, സുജില പി എം എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!