KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

.
​കൊയിലാണ്ടി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് കൊയിലാണ്ടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൻ്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൊയിലാണ്ടി കുറുവങ്ങാട് ഐടിഐയ്ക്ക് സമീപമുള്ള മർകസ് പബ്ലിക് സ്കൂളിൽ വെച്ചാണ് പരിപാടി നടന്നത്. ബോധവൽക്കരണ ക്ലാസ്സിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി ജോയിന്റ് ആർടിഒ പ്രജീഷ് എം.കെ. നിർവ്വഹിച്ചു. മർകസ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുൽ നാസർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
​കൊയിലാണ്ടി സബ് ആർടിഒ പരിധിയിലുള്ള വിവിധ സ്കൂൾ അധികൃതർ തങ്ങളുടെ കീഴിലുള്ള വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കിയിരുന്നു. പരിശോധനയിൽ പൂർണ്ണമായും ഫിറ്റ്‌നസ് ഉറപ്പുവരുത്തിയ വാഹനങ്ങൾക്ക് ജോയിന്റ് ആർടിഒ പ്രത്യേക സ്റ്റിക്കർ പതിച്ചു നൽകി. ഈ സുരക്ഷാ സ്റ്റിക്കർ ലഭിച്ച വാഹനങ്ങൾക്ക് മാത്രമേ പുതിയ അധ്യയന വർഷത്തിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാജീവൻ ഡ്രൈവർമാർക്കായി ക്ലാസ്സെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ധനേഷ് കെ. എം, സബീർ മുഹമ്മദ്‌ സി.പി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്രീനി എസ്.ഡി, സുനീഷ് എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!