KOYILANDY DIARY.COM

The Perfect News Portal

ഏഴുകുടിക്കൽ തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പരിശോധന നടത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ ഫിഷറീസ്, പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിഷറീസ് ഓഫീസർ ആതിര, ആരോഗ്യ വിഭാഗത്തിലെ ഷബിന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഏഴുകുടിക്കൽ തോട്ടിൽ വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.

സംഭവത്തെ തുടർന്ന് ചത്തുപൊങ്ങിയ മത്സ്യങ്ങളെ ഇന്നലെ തോട്ടില്‍നിന്ന് കോരി മാറ്റുകയുണ്ടായി. തുടര്‍ന്ന് ഫിഷറീസ് വകുപ്പ് വെള്ളം ശേഖരിച്ച്പരിശോധനക്കായി കൊയിലാണ്ടി വാട്ടർ അതോറിറ്റി ലാബിലേക്ക് അയച്ചതായി അറിയിച്ചു. ഇവിടെ സമീപത്തായി ഫൈബർ ഷെഡ് പ്രവർത്തിക്കുന്നതായും ഇവിടുന്ന് പുറത്തേക്ക് ഒഴുകുന്ന കെമിക്കലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനു കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Share news
error: Content is protected !!