KOYILANDY DIARY.COM

The Perfect News Portal

ധനുഷിന്റെ അഛനമ്മമാരാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്‍കിയ കേസ് മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: തമിഴ് സിനിമ താരം ധനുഷിന്റെ അഛനമ്മമാരാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്‍കിയ കേസ് മദ്രാസ് ഹൈക്കോടതി തള്ളി. മധുരയില്‍ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷിന്റെ അവകാശ വാദവുമായി കോടതിയില്‍ എത്തിയിരുന്നത്.

സിനിമ മോഹം കൊണ്ട് മദ്രാസിലേയ്ക്ക് നാടുവിട്ടു പോയ തങ്ങളുടെ മകന്‍ കലൈശെല്‍വന്‍ ആണ് ധനുഷ് എന്നാണ് ദമ്പതികള്‍ പറയുന്നത്. പിന്നീട് സിനിമയില്‍ വലിയ ആളായപ്പോള്‍ തങ്ങളെ ഉപേക്ഷിക്കുകയായിരുന്നെന്നും ആരോപിച്ചു.

ഒരു വര്‍ഷത്തോളമായി തുടരുന്ന കേസില്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ദമ്പതികള്‍ക്കായിട്ടില്ലെന്ന് കോടതി അറിയിച്ചു. ധനുഷിന്റെതെന്ന് പറഞ്ഞ് ദമ്പതികള്‍ സമര്‍പ്പിച്ച രേഖകള്‍ ഒന്നും വേണ്ട രീതിയില്‍ തെളിയിക്കാന്‍ സാധിച്ചില്ല.

തങ്ങളുടെ മകന്റെ ദേഹത്ത് ഉണ്ടെന്നു പറഞ്ഞ മറുകുകളും വൈദ്യപരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇതിനിടെ ഡിഎന്‍എ ടെസ്റ്റ് നടത്തി തന്റെ പിതൃത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് ധനുഷ് നിലപാടെടുത്തിരുന്നു. സംവിധായകന്‍ കസ്തുരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് സൂപ്പര്‍ താരം ധനുഷ്. രജനികാന്തിന്റെ മരുമകനുമാണ്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!