ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്
.
ഇന്ദിരാ ഭവനിലെത്തിയ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വിജയലഹരിയിൽ പരിസരബോധം മറന്നുവെന്നാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. തൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും പറയുന്നു. എല്ലാ കോൺഗ്രസ് എംഎൽഎ മാരേയും സ്നേഹത്തോടെയാണ് ആലിംഗനം ചെയ്തതെന്നാണ് ചെറിയാൻ ഫിലിപ്പിൻ്റെ വാദം.

സംഭവത്തിൻ്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും ബിന്ദുകൃഷ്ണ തടയുന്നതും കൈ കൂപ്പി ഒഴിഞ്ഞു മാറുന്നതുമെല്ലാം ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉണ്ടായത്. നിരവധി പേർ ചെറിയാൻ ഫിലിപ്പിൻ്റെ ഈ പ്രവർത്തികൾക്കെതിരെ രംഗത്ത് വന്നിരുന്നു.




