യാത്രയയപ്പ് നൽകി
.
കൊയിലാണ്ടി: പൂക്കാട് കലാലയം ഓഫീസ് സ്റ്റാഫ് പി. ശ്രീനിവാസന് സഹപ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് നൽകി. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ അധ്യക്ഷത വഹിച്ചു. യു.കെ. രാഘവൻ പൊന്നാടയും, ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്നേഹോപഹാരവും സമർപ്പിച്ചു. ഉണ്ണി കുന്നോൽ, കെ. ശ്രീനിവാസൻ, ശശി പാലയ്ക്കൽ, കാശി പൂക്കാട്, ശിവദാസ് ചേമഞ്ചേരി, ബാലൻ കുനിയിൽ, ശ്യാംസുന്ദർ, സുബേഷ് സുരേഷ് ഉണ്ണി, ശശിലേഖ, കെ. ശ്രീജ, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ
സംസാരിച്ചു.



