KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് പുതിയ മന്ത്രിസഭ നിലവില്‍ വന്നു

.

കേരളത്തിൽ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. വി ഡി സതീശനാണ് മുഖ്യമന്ത്രി. സതീശനൊപ്പം മറ്റു 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, എ പി അനില്‍ കുമാര്‍, എന്‍ ഷംസുദീന്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെ എം ഷാജി, പി കെ ബഷീര്‍, വി ഇ അബ്ദുള്‍ ഗഫൂര്‍, കെ എ തുളസി, ഒ ജെ ജനീഷ്, ടി. സിദ്ധിഖ് എന്നിവരാണ് മറ്റു മന്ത്രിമാര്‍.

 

കോണ്‍ഗ്രസിന് 11 മന്ത്രിമാരും ലീഗിന് അഞ്ച് മന്ത്രിമാരുമാണ്. മുഖ്യമന്ത്രി സതീശന്‍ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകളും സണ്ണി ജോസഫ് റവന്യൂ വകുപ്പുകളും കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ഭവനില്‍ എത്തി ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെത്തി മന്ത്രിസഭയുടെ ആദ്യയോഗം ചേരും.

Advertisements
Share news
error: Content is protected !!