KOYILANDY DIARY.COM

The Perfect News Portal

മരളൂരിലെ സമരപന്തലിലേക്ക് സിപിഐഎം ഐക്യദാർഢ്യ പ്രകടനം നടത്തി

.
കൊയിലാണ്ടി: ബൈപ്പാസിൽ മരളൂർ – ഗോപാലപുരം സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 24 ദിവസമായി അനിശ്ചിതകാല സമരം നടത്തുന്ന സമരസമിതിയുടെ പന്തലിലേക്ക് സിപിഎം ആനക്കുളം ലോക്കൽ കമ്മിറ്റി ഐക്യദാർഢ്യ പ്രകടനം നടത്തി. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു.
.
.
സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, സമരസമിതി കൺവീനറും നഗരസഭ വൈസ് ചെയർപേഴ്സണുമായ സി.ടി ബിന്ദു, സിപിഎം ലോക്കൽ സെക്രട്ടറി കെ.ടി സിജേഷ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.പി. സുധീഷ്, എൻ.ടി. രാജീവൻ, പി.ടി അജിത്ത്. മേപ്പയ്യിൽ ബാലകൃഷ്ണൻ, കലേക്കാട്ട് ബാബുരാജ്,നഗരസഭ കൗൺസിലർമാരായ ഷാജി പാതിരിക്കാട്, വി.രമേശൻ പ്രസംഗിച്ചു.
Share news
error: Content is protected !!