വിഷ്ണു ക്ഷേത്രത്തിൽ കരിങ്കൽ പതിച്ച് നവീകരിച്ച തിരുമുറ്റം സമർപ്പിച്ചു
.
കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിഷ്ണു ക്ഷേത്രത്തിൽ കരിങ്കൽ പതിച്ച് നവീകരിച്ച തിരുമുറ്റം സമർപ്പിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുബേരൻ നമ്പൂതിരിപ്പാട് ചടങ്ങ് നിർവ്വഹിച്ചു. വിശിഷ്ടാതിഥി പ്രശസ്ത ഭാഗവത സപ്താഹാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ എൻ ഇ മോഹനൻ നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, മാതൃസമിതി അംഗങ്ങളും, നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.



