KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫയർസ്റ്റേഷന് മുന്നിലെ വൻമരം മുറിച്ചുമാറ്റി തുടങ്ങി

.
കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടി ഫയർസ്റ്റേഷനും പരിസര പ്രദേശങ്ങൾക്കും തണലും കുളിർമയും പകർന്നുനിന്ന പടുകൂറ്റൻ അറബിപുളി വൃക്ഷം മുറിച്ചുമാറ്റുന്നു. അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണത്തിൻ്റെ ഭാഗമായാണ് PWD വകുപ്പ് മുൻകൈ എടുത്ത് മരം മുറിക്കുന്നത്. ഫയർസ്റ്റേഷന്റെ മുന്നിൽ നിലകൊണ്ടിരുന്ന ഈ വൃക്ഷം നാട്ടുകാർക്കും ജവനക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. മരം മുറിക്കുന്ന നടപടി ആരംഭിച്ചതോടെ ഫയർസ്റ്റേഷൻ ജീവനക്കാരിലും പ്രദേശവാസികളിലും വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. അപകട ഭീഷണിയുള്ള ഭാഗങ്ങൾ മാത്രമാണ് മുറിച്ചുമാറ്റുന്നത്.
.
.
വേനൽക്കാലത്ത് മികച്ച തണലൊരുക്കിയിരുന്ന വൃക്ഷം പരിസരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനും വലിയ പങ്കുവഹിച്ചിരുന്നു. അതേസമയം, മരം അപകടഭീഷണി ഉയർത്തുന്ന നിലയിലായിരുന്നുവെന്നും ദുരന്ത നിവാരണത്തിൻ്റെ ഭാഗമായി സുരക്ഷ മുൻനിർത്തിയാണ് മുറിച്ചുമാറ്റുന്നതെന്നും ഫയർസ്റ്റേഷൻ ജീവനക്കാരായ നിതിൻ ഇ കെ, നിധി പ്രസാദ് എന്നിവർ അറിയിച്ചു. “മരത്തിന്റെ ഉറപ്പ് നഷ്ടപ്പെട്ട സാഹചര്യത്തിൽ ഭാവിയിൽ വലിയ അപകടം ഉണ്ടാകാതിരിക്കാനാണ് നടപടി,” എന്നും അവർ പറഞ്ഞു. സുരക്ഷ ആവശ്യകത മനസ്സിലാക്കിയെങ്കിലും, വർഷങ്ങളായുള്ള ഒരു പച്ചത്തണൽ നഷ്ടമാകുന്നതിന്റെ വേദന നാട്ടുകാരും പങ്കുവെക്കുന്നു.
Share news
error: Content is protected !!