അത്തോളി എൻആർഐ ഫോറം യുഎഇ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു
.
അത്തോളി: അത്തോളി എൻആർഐ ഫോറം യുഎഇയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിന് അടുത്ത വാർഷിക പദ്ധതിയിൽ കൂടുതൽ തുക നീക്കിവെക്കുമെന്ന് ജയകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത വിധം കുടിവെള്ള പ്രശ്നമാണ് നമ്മുടെ നാട് നേരിടുന്നത്. ഇത്തരം കാര്യങ്ങൾക്കുള്ള തുക കഴിഞ്ഞ തവണ കുറഞ്ഞു പോയി എന്ന് തിരിച്ചറിഞ്ഞു. അതിനാൽ ആവശ്യമായ കൂടുതൽ തുക ഉൾപ്പെടുത്തും.

നമ്മുടെ പ്രദേശത്ത് കുടി വെള്ള പ്രശ്ന പരിഹാരത്തിന് എൻആർഐ ഫോറം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുന്നത് അഭിനന്ദനാർഹമാണ്.
പഞ്ചായത്തിൻ്റെ മറ്റ് സഹായ പദ്ധതിയിലും എൻആർഐ ഫോറം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇപ്പോൾ ഇന്ധനത്തിന് വേണ്ടിയും ഭാവിയിൽ വെള്ളത്തിന് വേണ്ടിയും യുദ്ധം ചെയ്യാൻ നിർബന്ധിതരാകുകയാണെന്നും ജയകൃഷ്ണൻ മാസ്റ്റർ കൂട്ടിച്ചേർത്തു. എൻആർഐ ഫോറം മുൻ പ്രസിഡണ്ട് യു കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മാസ്റ്റർ, വാർഡ് മെമ്പർ കെ എ കെ ഷെമീർ, സെക്രട്ടറി ടി കെ മോഹനൻ, എ വി ഉല്ലാസ്, കെ കെ രാജൻ, ഇസ്മയിൽ പാണക്കാട്, കെ മനോഹരൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പും പെരുമാറ്റ ചട്ടവും ആയതിനാലാണ് വൈകിയത്. കുടിവെള്ള പ്രശ്നം രൂക്ഷമായ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മുൻഗണന ക്രമത്തിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ടി കെ മോഹനൻ പറഞ്ഞു.



