KOYILANDY DIARY.COM

The Perfect News Portal

ബംഗളൂരുവില്‍ 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ദീപക് കൃഷ്ണ പിടിയില്‍

.

ബംഗളൂരുവില്‍ അതിക്രൂര മര്‍ദനമേറ്റ് 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ ദീപക് കൃഷ്ണ പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടക സൂലി ബെല പൊലീസ് ആണ് പിടികൂടിയത്. കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ബസിൽ യാത്രചെയ്യുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചയോടെയാണ് ദീപക് കൃഷ്ണ പൊലീസിന്റെ പിടിയിലായത് എന്നാണ് സൂചന.

 

യുവതിയെ ആക്രമിച്ചതിനു ശേഷം ബംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇയാള്‍ കന്യാകുമാരിയില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. പൊലീസ് സംഘം കന്യാകുമാരിയിലേക്ക് എത്തുന്നു എന്ന് മനസ്സിലാക്കിയ ദീപക്ക് തിരികെ ബംഗ്ലൂരുവിലേക്ക് ബസ് മാര്‍ഗ്ഗം മടങ്ങുകയായിരുന്നു.

 

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ് എന്നാണ് സുലീബലെ പോലീസ് അറിയിക്കുന്നത്. അതേസമയം ഇയാളുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയേ മരിച്ച 47കാരിയുടെ മൃതദേഹഠ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ കര്‍ണാടക പോലീസ് എത്താന്‍ വൈകിയതാണ് ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയത്.

Share news