ധർമ്മടത്ത് വീണ്ടും പിണറായി വിജയം
.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർഥിയായ കോൺഗ്രസിന്റെ വി പി അബ്ദുൾ റഷീദിനെ 19,247 വോട്ടുകൾക്കാണ് ജനനായകൻ തോൽപ്പിച്ചത്. ധർമ്മടം നിയോജകമണ്ഡലം നിലവിൽ വന്ന ശേഷമുള്ള നാല് തെരഞ്ഞെടുപ്പുകളിലും ജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു.


.
2011ൽ സിപിഐഎം പ്രതിനിധിയായ കെ കെ നാരായണൻ ജയിച്ചപ്പോൾ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം പിണറായി വിജയനൊപ്പം ആയിരുന്നു. 1970 ൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ ഇത് ഏഴാം തവണയാണ് തോൽവിയറിയാതെ നിയമസഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
Advertisements




