സാംസ്കാരിക സംഗമവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 34ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സംഗമവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരത്തിൽ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി. രാജൻ അദ്ധ്യക്ഷതവഹിച്ചു. യുദ്ധഭീഷണിയും പൊതു സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി കെ.ടി. കുഞ്ഞികണ്ണൻ പ്രഭാഷണം നടത്തി.
.

.
ടി.വി. ഗിരിജ, പി.കെ. ഗോപിനാഥൻ, കെ. സുകുമാരൻ, പി. സുധാകരൻ, ടി.സുരേന്ദ്രൻ, കെ. ഗീതാനന്ദൻ, ചേനോത്ത് ഭാസ്ക്കരൻ, എം.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രഫ. രാജ്മോഹൻ, ഇ. കെ. മോഹൻ തുടങ്ങിയ ഗായകർ പങ്കെടുത്ത സംഗീത സായാഹ്നവും നടന്നു.



