പാചകവാതക വില വർധനവും സിലിണ്ടറുകളുടെ ലഭ്യതക്കുറവും കാരണം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ
.
പാചകവാതക വിലവർധനവും സിലിണ്ടറുകളുടെ ലഭ്യതക്കുറവും കാരണം കേരളത്തിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം ആകെ 1498 രൂപയുടെ വിലവർദ്ധനവാണ് നിലവിൽ ഉണ്ടായത്.

സിലിണ്ടറുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തതും ഹോട്ടലുടമകൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ഹോട്ടലുടമകൾക്ക് മുന്നിൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യുക എന്ന രണ്ട് മാർഗങ്ങളാണുള്ളത്. ഇതിനകം തന്നെ പല ഹോട്ടലുകളും അടച്ചുപൂട്ടാൻ നിർബന്ധിതരായിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 6 മുതൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു.




