കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ സമ്മേളനം നടന്നു
.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണു, കെ. വിനോദ് കുമാർ, സി കെ. റസാഖ് എന്നിവർ സംസാരിച്ചു. മുരളീധരൻ നടേരി റിപ്പോർട്ട് അവതരിപ്പിച്ചു. സിന്ധു ആവള അനുശോചന പ്രമേയം അവതരിപ്പിച്ചു.

ദീർഘകാലം ഗ്രന്ഥശാലാ പ്രവർത്തനം നടത്തിയ മുതിർന്ന ലൈബ്രേറിയൻമാരെയും, ജനപ്രതിനിധികളായ ലൈബ്രേറിയൻമാരെയും സമ്മേളനം ആദരിച്ചു. ലൈബ്രറി നിയമ ഭേദഗതി ബിൽ പാസ്സാക്കണമെന്നും, ലൈബ്രേറിയൻമാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സബിത കെ. നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി പി.കെ.ബാലൻ (പ്രസിഡണ്ട്), സബിത കോട്ടൂർ (വൈസ് പ്രസിഡണ്ട്), മുരളീധരൻ നടേരി (സെക്രട്ടറി), സിന്ധു മഞ്ഞക്കുളം (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.



