KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം; 8 പേരുടെ നില ഗുരുതരം

.

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. സ്ഫോടനത്തിൽ 40ൽ ഏറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. എട്ട് പേരുടെ നില ഗുരുതരമാണ്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന ഇടത്താണ് സ്ഫോടനം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.

 

തിരുവമ്പാടിക്ക് വേണ്ടി വർഷങ്ങളായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നവരാണ് ഇവർ. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് തീ ഇപ്പോ‍ഴും നിയന്ത്രണ വിധേയമായിട്ടില്ല. തീ ആളിക്കത്തുന്നതിനാൽ തന്നെ അഗ്നിരക്ഷാ സേനയ്ക്കും രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളിയുണ്ട്. സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. 

 

Share news
error: Content is protected !!