ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
.
ആലപ്പുഴ: ഏറനാട് എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റത്തിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവല്ല കണ്ടുചിറയില് വീട്ടില്‍ മനീഷ് (27) ആണ് അറസ്റ്റിലായത്. ഏറനാട് എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട അല്‍പസമയത്തിനകമാണ് സംഭവം. ടിടിഇയുടെ പരാതിയിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.

ടിടിഇ മനീഷിനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടിടിഇയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനില്‍ ഇറക്കുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
Advertisements




