KOYILANDY DIARY.COM

The Perfect News Portal

ജാപ്പനീസ് കൃതി ‘ടോട്ടോച്ചാൻ’ വീണ്ടും അരങ്ങിലേക്ക്

.

കൊയിലാണ്ടി: വിദ്യാഭ്യാസ പ്രവർത്തകരെയും രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത ജാപ്പനീസ് കൃതി ‘ടോട്ടോച്ചാൻ’ ഒന്നരപതിറ്റാണ്ടിനുശേഷം വീണ്ടും അരങ്ങിലേക്ക്. രണ്ടാം ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഓർമക്കുറിപ്പ് കൂടിയായ കൃതി വിവിധ ഭാഷകളിലേക്കും വിവർത്തനം ചെയ്‌തിട്ടുണ്ട്.

 

തെത്സുകോ കുറോയാനഗി രചിച്ച ‘ടോട്ടോചാൻ’: ജനാലക്കരികിലെ ചെറുബാല്യക്കാരി’ ടോട്ടോച്ചാൻ എന്ന പെൺകുട്ടിയുടെ ജീവിതത്തെക്കുറിച്ചാണ്‌ പറയുന്നത്‌. പ്രസിദ്ധ നാടകപ്രവർത്തകനായ എ. അബൂബക്കറാണ് ടോട്ടോച്ചാനെ നാടകരൂപത്തിലാക്കിയത്. പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്റർ അരങ്ങിലെത്തിക്കുന്ന നാടകം മനോജ് നാരായണനാണ് സംവിധാനം ചെയ്തത്.

Advertisements

 

2011ൽ ആണ് നാടകം ആദ്യമായി കലാലയം ടീം അവതരിപ്പിച്ചത്. തുടർന്ന് കേരളത്തിലുടനീളം നൂറുകണക്കിന് വേദികളിൽ നാടകം അരങ്ങേറി. പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കളി ആട്ടം 2026നോടനുബന്ധിച്ച് 19ന് വൈകിട്ട് 6.30ന് നാടകം പുതിയ അഭിനേതാക്കളുമായി ഒരിക്കൽകൂടി അരങ്ങേറും. പ്രേംകുമാർ വടകര സംഗീതവും കാശി പൂക്കാട് ദീപസംവിധാനവും നിർവഹിക്കുന്നു. പി പി ഹരിദാസനാണ് കോ ഓർഡിനേറ്റർ.

 

Share news
error: Content is protected !!